കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ കാര്‍ട്ടൂണ്‍ ചിത്ര നിര്‍മ്മാതാവും അനിമേറ്ററും ഡിസ്നിലാന്‍റിന്‍റെ സ്ഥാപകനുമായ വാള്‍ട്ടര്‍ ഏലിയാസ് ഡിസ്നിയുടെ ചരമദിനമാണ് ഡിസംബര്‍ 15. 1966 ഡിസംബര്‍ 15നായിരുന്നു അദ്ദേഹം അന്തരിച്ചത്.
തന്‍റെ കഥാപാത്രങ്ങളിലൂടെ ലോകത്തിന്‍റെ മുക്കിലും മൂലയിലും വാള്‍ട്ടര്‍ ഡിസ്നി അറിയപ്പെടുന്നു. ലോകത്തെ നല്ല പരിചിതമായ മിക്കി മൗസും ഡൊണാള്‍ഡ് ഡക്കും ഡിസ്നിയുടെ സൃഷ്ടികളാണ്.
WD
WD
ഡിസ്നിയുടെ ജനനത്തിന് ശേഷം കുടുംബം മാര്‍സലിന്‍ മിസൗറിയിലേക്ക് താമസം മാറ്റി. ഡിസ്നി കുട്ടിക്കാലം ചെലവഴിച്ചത ് ഇവിടെയായിരുന്നു.
ചെറുപ്പത്തിലേ ഡിസ്നിക്ക് കലയോട് താത്പര്യം ഉണ്ടായിരുന്നു. താന്‍ വരച്ച ചിത്രങ്ങള്‍ അയല്‍ക്കാര്‍ക്ക് വിറ്റ് "കുഞ്ഞു വാള്‍ട്ടര്‍' പണം സമ്പാദിച്ചിരുന്നു. ഇതിനിടയില്‍ ചിത്രകലയും ഫോട്ടോഗ്രാഫിയും പഠിക്കുന്നതിന് അദ്ദേഹം ചിക്കാഗോയിലെ മക്ലീനി ഹൈസ്കൂളില്‍ ചേര്‍ന്നു.
1918 ല്‍ പട്ടാളത്തില്‍ ചേരാന്‍ പോയി. പക്ഷെ പ്രായം കുറവായതിനാല്‍ അവിടെ നിന്ന് പുറത്താക്കി. പിന്നെ റെഡ്ക്രോസില്‍ ഡ്രൈവറായി ജോലി നേടി. ഇതില്‍ നിന്ന് പിരിഞ്ഞതിനു ശേഷം കൊമേഴ്സ്യല്‍ ആര്‍ട്ട് പഠിപ്പിക്കുന്നതിന് ലാഫ് - ഒ - ഗ്രാംസ് എന്ന സ്ഥാപനം തുടങ്ങി.
.
WD
WD
എന്നാല്‍ ഇത് വാള്‍ട്ടറിനെ സാമ്പത്തികമായി തകര്‍ത്തു കളഞ്ഞു. പിന്നെയാണ് ഹോളീവുഡിലേക്ക് ചേക്കേറിയത്. ഹോളിവുഡില്‍ അദ്ദേഹം ആദ്യമായി നിര്‍മ്മിച്ച "ആലീസ് കോമഡീസ്' എന്ന ചിത്രം വിജയമായി മാറി.
ത ന്‍റെ ആദ്യകാല ജോലിക്കാരിയായ ലില്ലിയന്‍ ബൗണ്‍സിനെ 1925ല്‍ അദ്ദേഹം വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ അവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ടായി.
1932 ന് ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്‍െറ ഒട്ടുമിക്ക ചിത്രങ്ങളും വന്‍ വിജയമായിരുന്നു. ആദ്യത്തെ കാര്‍ട്ടൂണ്‍ ചിത്രമായ ഫ്ളവേഴ്സ് ആന്‍റ് ട്രീസ് അദ്ദേഹത്തിന് അവാര്‍ഡ് നേടിക്കൊടുത്തു.
മള്‍ട്ടിപ്പിള്‍ ക്യാമറ സൂത്രവിദ്യ ഉപയോഗിച്ച് "ഓള്‍ഡ് മില്‍' എന്ന ചിത്രം അദ്ദേഹം പുറത്തിറക്കി. 1937ല്‍ "സ്നോ വൈറ്റ് ആന്‍റ് ദി സെവന്‍ ഡ്രാഫ്റ്റ്സ്' എന്ന മുഴുനീള സംഗീതാത്മക അനിമേഷന്‍ ചിത്രം പുറത്തു വന്നു. ഇതിന് ഏകദേശം 14 ലക്ഷം ഡോളറാണ് ചെലവായത്.
1937 തുടങ്ങി അഞ്ചുവര്‍ഷങ്ങളില്‍ ഡിസ്നിയുടേതായി പിനോഷ്യ, ഫെന്‍റാസിയ, ഡുംബേ ആന്‍റ് ബാംബി എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങി. 1955ല്‍ അദ്ദേഹം തന്‍റെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്ന സിഡ്നിലാന്‍റ് എന്ന അമ്യൂസ്മെന്‍റ് പാര്‍ക്ക് തുടങ്ങി.
ഇത് ഇന്നും ലോകത്തിലെ ഏറ്റവം വലിയ അമ്യൂസ്മെന്‍റ് പാര്‍ക്കുകളില്‍ ഒന്നായി നിലനില്‍ക്കുന്നു. സിഡ്നിയുടെ ജീവിക്കുന്ന സ്മാരകങ്ങളിലൊന്നും അതാണ്; പിന്നെ അദ്ദേഹം സൃഷ്ടിച്ച കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും.