കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നത് സ്ത്രീയാണ്, പത്ത് മാസത്തോളം കുഞ്ഞിനെ ഉദരത്തില്‍ വഹിക്കേണ്ടത് സ്ത്രീയാണ്, അതിന്റെ ശാരീരിക അവശതകള്‍ സഹിക്കേണ്ടിവരുന്നതും സ്ത്രീയാണ്. അതുകൊണ്ട് തന്നെ ഗര്‍ഭം ധരിക്കണോ വേണ്ടേ എന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്ക് തന്നെയാണ്. തനിക്ക് ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കാനും നോക്കിവളര്‍ത്താനും മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് സാറ പറയുമ്പോള്‍ അതിനപ്പുറത്തേക്ക് ഒരു ശരിയില്ല. ഈ സൊസൈറ്റിക്ക് അതില്‍ ശരികേട് തോന്നുന്നുണ്ടെങ്കില്‍ അത് സാറയുടെ പ്രശ്‌നമല്ല നമ്മുടെ സൊസൈറ്റിയുടെ പ്രശ്‌നമാണ്. ഗര്‍ഭം ധരിക്കാന്‍ താല്‍പര്യമില്ലെന്ന് പാട്ണര്‍ പറയുമ്പോള്‍ അത് അംഗീകരിക്കുകയെന്ന ഏറ്റവും മിനിമം ഉത്തരവാദിത്തം സിനിമയില്‍ ജീവനും ചെയ്യുന്നുണ്ട്.