Rekhachithram Review: ആസിഫ് അലി, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത 'രേഖാചിത്രം' തിയറ്ററുകളില്‍. കേരളത്തില്‍ രാവിലെ 10 നാണ് ആദ്യ ഷോ. 11.30 ഓടെ ആദ്യ പകുതിയുടെ പ്രതികരണങ്ങള്‍ വന്നു തുടങ്ങും. ആദ്യ ഷോയ്ക്കു ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ വെബ് ദുനിയ മലയാളത്തിലൂടെ തത്സമയം അറിയാം..!
ആദ്യ പകുതിക്കു ശേഷമുള്ള ചില പ്രതികരണങ്ങള്‍
'മലയാള സിനിമയിലെ പല കാര്യങ്ങളും സോഴ്‌സ് മെറ്റീരിയല്‍ ആയി ഉപയോഗിച്ച് നല്ല രീതിയില്‍ രസിപ്പിച്ചിരുത്തുന്ന സിനിമ അനുഭവമാണ് 'രേഖാചിത്രം ''
'ഒരു മിസ്റ്ററി ത്രില്ലര്‍ കഥ alternative history എന്ന ആശയത്തിലൂടെ മികച്ച രീതിയില്‍ പറയാന്‍ ശ്രമിച്ചിട്ടുണ്ട്'
' പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അവതരണം. രണ്ടാം പകുതി കൂടി നന്നായാല്‍ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ്'
' നന്നായി എന്‍ഗേജ് ചെയ്യിപ്പിക്കുന്ന ആദ്യ പകുതി. ആസിഫ് മികച്ച രീതിയില്‍ അഭിനയിച്ചിരിക്കുന്നു.'
' ഇന്റര്‍വെല്‍ സിനിമയില്‍ ഇല്ല. പക്ഷേ തിയറ്ററുകാര്‍ നിര്‍ബന്ധമായി ഇന്റര്‍വെല്‍ വയ്ക്കുന്നു. ഇടവേള പോലും വേണ്ടെന്നു തോന്നും ആദ്യ പകുതിയിലെ ത്രില്ലിങ് മേക്കിങ് കാണുമ്പോള്‍'
ജോണ്‍ മന്ത്രിക്കല്‍, രാമു സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് രേഖാചിത്രത്തിന്റെ തിരക്കഥ. മനോജ് കെ.ജയന്‍, ഹരിശ്രീ അശോകന്‍, സിദ്ധിഖ്, ഇന്ദ്രന്‍സ്, ജഗദീഷ് എന്നിവരും ഈ സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സര്‍പ്രൈസ് ആയി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സാന്നിധ്യവും ഈ സിനിമയിലുണ്ടെന്നാണ് വിവരം. എഐ സാങ്കേതിക വിദ്യയുടെ സഹായത്തിലാണ് രേഖാചിത്രത്തില്‍ മമ്മൂട്ടിയെ കൊണ്ടുവരുന്നതെന്നാണ് വിവരം.
40 വര്‍ഷം മുന്‍പത്തെ ഒരു കേസിന്റെ ദുരൂഹത നീക്കാന്‍ സിഐ വിവേക് ഗോപിനാഥ് എന്ന പൊലീസ് കഥാപാത്രം നടത്തുന്ന ഉദ്വേഗം നിറഞ്ഞ അന്വേഷണമാണ് സിനിമയുടെ പ്രധാന പ്രമേയം.
കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളിയും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മാണം.