‘മനോഹര‘മീ ജീവിതം, പേര് പോലെ തന്നെ മനോഹര ചിത്രം!

എസ് ഹർഷ
വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (15:10 IST)
അരവിന്ദന്റെ അതിഥികൾ, തണ്ണീർമത്തൻ ദിനങ്ങൾ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസന്റേതായി റിലീസ് ചെയ്ത ചിത്രമാണ് മനോഹരം. അൻ‌വർ സാദിഖും വിനീതും ഒന്നിച്ച പടം. ടെക്നോളജികളുടെ കടന്നു വരവോടെ തൊഴിൽ ഭീഷണി നേരിടുന്ന ഒരു ആർട്ടിസ്റ്റ് ആയിട്ടാണ് ചിത്രത്തിൽ വിനീത് എത്തുന്നത്. 
 
കാലത്തിന്റെ ഒഴുക്കിനനുസരിച്ച് നീന്താൻ ശ്രമിക്കുന്ന, പിടിച്ച് നിൽക്കാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരനായിട്ടാണ് വിനീത് എത്തുന്നത്. ആദ്യ പ്രദർശനം കഴിഞ്ഞത് മുതൽ മികച്ച അഭിപ്രായമാണ് ചിത്രത്തിനു ലഭിക്കുന്നത്. അപർണ ദാസ്, ഇന്ദ്രൻസ് എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങൾ. 
 
എആര്‍ റഹ്മാന്റെ ഗിറ്റാറിസ്റ്റും ഗായകനുമായ സഞ്ജീവ് തോമസാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മികച്ച അഭിപ്രായം നേടി മുന്നേറാൻ ചിത്രത്തിനു കഴിയും. 

അനുബന്ധ വാര്‍ത്തകള്‍

Next Article