സംഘപരിവാറിനെ കൊട്ടി പൃഥ്വിരാജ് ചിത്രം; 'ജന ഗണ മന' സംസാരിക്കുന്നത് രാഷ്ട്രീയം

Webdunia
വ്യാഴം, 28 ഏപ്രില്‍ 2022 (16:17 IST)
സംഘപരിവാറിനെ രൂക്ഷമായി വിമര്‍ശിച്ച് പൃഥ്വിരാജ് ചിത്രം 'ജന ഗണ മന'. സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ചിത്രത്തിന്റെ പ്രമേയമായിട്ടുണ്ട്. സംഘപരിവാറിനേയും സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ നയങ്ങളേയും നേരിട്ടും പരോക്ഷമായും സിനിമയില്‍ വിമര്‍ശിച്ചിരിക്കുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തെ കടന്നാക്രമിക്കാന്‍ തന്റെ സിനിമ കൊണ്ട് സംവിധായകന്‍ ഡിജോ ജോസ് ആന്റണി തീവ്രമായി തന്നെ പരിശ്രമിച്ചിരിക്കുന്നു. ആ പരിശ്രമം വിജയിക്കുകയും ചെയ്തു. തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദാണ് കയ്യടി കൂടുതല്‍ അര്‍ഹിക്കുന്നത്. ചാട്ടുളി പോലുള്ള ഡയലോഗുകള്‍ കൊണ്ട് സംഘപരിവാര്‍ രാഷ്ട്രീയത്തെ ശക്തമായി വിമര്‍ശിക്കുന്നുണ്ട് ചിത്രത്തില്‍. പ്രത്യേകിച്ച് ആ ഡയലോഗുകള്‍ പൃഥ്വിരാജിനെ പോലൊരു സൂപ്പര്‍സ്റ്റാര്‍ തന്നെ പറയുമ്പോള്‍ ഇംപാക്ട് ഇരട്ടിയാകുന്നു. സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്ന ചിത്രമായതിനാല്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ രാഷ്ട്രീയ സംവാദങ്ങള്‍ക്കും വഴിയൊരുക്കിയേക്കാം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article