'സത്യമായും പ്രതീക്ഷിച്ചിരുന്നില്ല,അത്യാഗ്രഹം ആണെന്ന് പറഞ്ഞാലും കൊതിയാകുന്നു';'ജന ഗണ മന' സംവിധായകന് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്

ശനി, 2 ഏപ്രില്‍ 2022 (15:01 IST)
റിലീസിനു മുമ്പേ സിനിമ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ് പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് ചിത്രം 'ജന ഗണ മന'. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലറിന് 9 മില്യണില്‍ കൂടുതല്‍ കാഴ്ചക്കാരായി.ഇത്രയും വലിയ റെസ്‌പോണ്‍സ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സംവിധായകന്‍ ഡിജോ ജോസ് ആന്റണി. ഒപ്പം തന്റെ ഒരു ആഗ്രഹവും അദ്ദേഹം പങ്കുവെക്കുന്നു.
 
'ഇത്രയും വലിയ റെസ്‌പോണ്‍സ് സത്യമായും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും ഇത്രയും തന്ന സ്ഥിതിക്ക് 1 മില്യണ്‍ വ്യൂസ് കൂടി തന്ന് 10 മില്യണ്‍ ആക്കി തരണം. അത്യാഗ്രഹം ആണെന്ന് പറഞ്ഞാലും കൊതിയാകുന്നു ഗുയസ്'- ഡിജോ ജോസ് ആന്റണി

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍