സുരാജിന്റെ ശക്തമായ പോലീസ് വേഷം, 'ജന ഗണ മന' ആദ്യ ഗാനം, വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 19 ഏപ്രില്‍ 2022 (08:51 IST)
പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂട് ഒന്നിക്കുന്ന 'ജന ഗണ മന' പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിലെ ആദ്യ ഗാനം ശ്രദ്ധ നേടുന്നു.വീഡിയോ ഗാനരംഗത്ത് പോലീസ് യൂണിഫോമില്‍ സ്വരാജ് തന്നെയാണ് നിറഞ്ഞുനില്‍ക്കുന്നത്.
സുരാജിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായാകാന്‍ സാധ്യതയുണ്ടെന്ന് സൂചനയാണ് ഗാനരംഗത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തിന്റെ അന്വേഷണ രംഗങ്ങള്‍ വീഡിയോയില്‍ കാണാം.
 
ഷര്‍ഫു വരികള്‍ക്ക് ജേക്‌സ് ബിജോയാണ് സംഗീതം.അഖില്‍ ജെ ചന്ദാണ് ആലാപനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍