വരൂ... ആര്‍ത്ത് ചിരിക്കാം, ഇത് രാജനുണയന്‍ - “കിംഗ് ലയര്‍” - സിദ്ദിക്ക് ലാല്‍ വിസ്മയം വീണ്ടും: യാത്രി ജെസെന്‍ എഴുതിയ നിരൂപണം!
ശനി, 2 ഏപ്രില്‍ 2016 (16:28 IST)
സിദ്ദിക്ക് ലാല്‍ സിനിമയെന്നാല്‍ അത് കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും വൃദ്ധജനങ്ങള്‍ക്കുമെല്ലാം ഉള്ള ചിരിസദ്യയാണ്. എല്ലാ തലമുറകളില്‍ പെട്ടവരും അത് അങ്ങേയറ്റം ആസ്വദിക്കുകയും ചെയ്യുന്നു. അവര്‍ ഒരുമിച്ച് ചെയ്ത അഞ്ച് ചിത്രങ്ങളും എല്ലാവര്‍ക്കും പ്രിയപ്പെട്ടത്. ആ റെക്കോര്‍ഡിന്‍റെ പിന്‍ബലത്തിലാണ് ദിലീപ് നായകനായ രാജനുണയന്‍ ‘കിംഗ് ലയര്‍’ സിദ്ദിക്ക് ലാല്‍ എത്തിച്ചിരിക്കുന്നത്. സത്യം പറയാമല്ലോ, ഇത് സിദ്ദിക്ക് ലാല്‍ ടീമിന്‍റെ ചിരിസദ്യ തന്നെ!
ചിത്രത്തിന്‍റെ തുടക്കം മുതല്‍ അവസാനിക്കുന്നതുവരെ ഒരു നിമിഷം പോലും റെസ്റ്റില്ലാതെ തലയറഞ്ഞ് ചിരിക്കാം. അങ്ങനെയൊരു സിനിമയാണ് കിംഗ് ലയര്‍. അടുത്തിടെ ‘2 കണ്‍ട്രീസ്’ എന്ന സിനിമയിലൂടെ ദിലീപ് നല്‍കിയത് ഈ ചിത്രത്തിനുവേണ്ടിയുള്ള ഒരു ടെസ്റ്റ് ഡോസായിരുന്നു എന്നുവേണം കരുതാന്‍.
അടുത്ത പേജില്‍ - തിയേറ്ററുകളില്‍ ചിരിക്കിലുക്കം, ചിരിക്കുലുക്കം!
ലാല്‍ സംവിധാനം ചെയ്തിരിക്കുന്ന രാജനുണയന് സിദ്ദിക്കും ലാലും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വാളക്കുഴി ഫിലിംസാണ് നിര്‍മ്മാണം. കിംഗ് ലയറിനും ജനറേഷന്‍ വ്യത്യാസമില്ല. എല്ലാ ജനറേഷനിലും പെട്ടവര്‍ക്കും ആസ്വദിച്ചും ആലോചിച്ചും ആലോചിക്കാതെയും ചിരിക്കാനുള്ള വകയാണ് സിദ്ദിക്ക് ലാല്‍ ഒരുക്കിയിരിക്കുന്നത്.
ചില കോമഡി രംഗങ്ങളൊക്കെ ക്ലീഷേ ആയി അനുഭവപ്പെട്ടെങ്കിലും അതെല്ലാം കോര്‍ത്തിണക്കിയുള്ള ഒന്നാന്തരം തിരക്കഥ ഒട്ടും ബോറടിപ്പിക്കാതെ 150 കിലോമീറ്റര്‍ സ്പീഡില്‍ കഥ പറയുകയാണ്. തിയേറ്ററിലെ ചിരിയൊച്ചയില്‍ പല ഡയലോഗുകളും കേള്‍ക്കാന്‍ കഴിയുന്നില്ല എന്നത് വാസ്തവം. അതിനാല്‍ തന്നെ കണ്ടവര്‍ കണ്ടവര്‍ വീണ്ടും കാണും. ഓരോ കാഴ്ചയിലും പുതിയ പുതിയ ചിരിവഴികള്‍ തീര്‍ക്കാന്‍ പ്രാപ്തമായ കഥാഗതിയാണ് ചിത്രത്തിന് ഏറ്റവും വലിയ നേട്ടമായിരിക്കുന്നത്.
അടുത്ത പേജില്‍ - കോമഡിയുടെ രാജാവ് ദിലീപ് തന്നെ!
സത്യനാരായണന്‍ എന്നാണ് ദിലീപ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. പേരിന് നേരെ വിപരീതമായി നുണയടിക്കാന്‍ അങ്ങേയറ്റം വിരുതനാണ് കക്ഷി. ഇത് ചിലര്‍ മുതലെടുക്കുകയും ഒരു ബിസിനസ് മാഗ്നറ്റിനെതിരെ ഉപയോഗിക്കുകയും ചെയ്യുന്നതോടെ കഥ വഴിത്തിരിവിലെത്തുകയാണ്. പ്രേമത്തിലൂടെ ഗംഭീര അരങ്ങേറ്റം കുറിച്ച മഡോണയാണ് ചിത്രത്തില്‍ ദിലീപിന്‍റെ നായികയായെത്തുന്നത്.
കോമഡിയില്‍ ദിലീപിന്‍റെ കാലം കഴിഞ്ഞെന്ന് വിമര്‍ശനം ഉന്നയിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു 2 കണ്‍ട്രീസ്. എന്നാല്‍ നുണരാജാവിലൂടെ കോമഡിയുടെ രാജാവ് താന്‍ മാത്രമാണെന്ന് അടിവരയിടുകയാണ് ജനപ്രിയനായകന്‍. സിദ്ദിക്ക് ലാല്‍ ചിത്രത്തില്‍ അല്ലെങ്കില്‍ തന്നെ ചിരിയുടെ വെടിക്കെട്ട് ഉറപ്പാണ്. അതിനൊപ്പം ദിലീപിന്‍റെ സാന്നിധ്യം കൂടിയായതോടെ ചിത്രം 100 ശതമാനം സൂപ്പര്‍ എന്‍റര്‍ടെയ്നറായി മാറുന്നു. മനസുനിറയെ ചിരിയുണ്ട് സംതൃപ്തിയോടെയാണ് പ്രേക്ഷകര്‍ തിയേറ്ററുകളില്‍ നിന്ന് മടങ്ങിപ്പോകുന്നത്. ദിലീപിന്‍റെയും മഡോണയുടെയും ലാലിന്‍റെയും ഒന്നാന്തരം അഭിനയപ്രകടനമാണ് സിനിമയെ ചിരിവിസ്മയമാക്കി മാറ്റുന്നത്.
അടുത്ത പേജില്‍ - ക്ലൈമാക്സില്‍ പറയാനുള്ളത്...!
ബാലു വര്‍ഗീസും ഹരീഷും(ജാലിയന്‍ കണാരന്‍) സിനിമയിലുടനീളം ചിരി സൃഷ്ടിച്ച് നില്‍ക്കുന്നുണ്ട്. ഇവരുടെ തമാശരംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള വക നല്‍കുന്നു. ഗാനങ്ങളൊക്കെ ശരാശരിയിലൊതുങ്ങുന്നു എന്നത് മാത്രമാണ് ചിത്രത്തേപ്പറ്റി വേണമെങ്കില്‍ പറയാവുന്ന ഒരു നെഗറ്റീവ് അഭിപ്രായം. എങ്കിലും കഥാഗതിയോട് ചേര്‍ന്നുപോകുന്ന ഗാനങ്ങള്‍ നല്‍കാന്‍ അലക്സ് പോളിന് കഴിഞ്ഞിട്ടുണ്ട്. ദീപക് ദേവിന്‍റെ പശ്ചാത്തല സംഗീതവും ഗംഭീരം.
മൊത്തത്തില്‍ പറഞ്ഞാല്‍, ഇതിലും മികച്ച ഒരു വേനല്‍ക്കാല എന്‍റര്‍ടെയ്നര്‍ കിട്ടാനില്ല. അത്രയ്ക്കും ആസ്വാദ്യമായ ഒരു സിനിമയാണ് കിംഗ് ലയര്‍. കുടുംബങ്ങള്‍ക്ക് ശക്തമായി റെക്കമെന്‍റ് ചെയ്യുന്നു.