പുള്ളിപ്പുലികള്‍ വേട്ട തുടങ്ങി! - നിരൂപണം

Webdunia
വെള്ളി, 9 ഓഗസ്റ്റ് 2013 (20:58 IST)
PRO
ലാല്‍ ജോസിന്‍റെ പുതിയ ചിത്രം ‘പുള്ളിപ്പുലികളും ആട്ടിന്‍‌കുട്ടിയും’ പ്രദര്‍ശനമാരംഭിച്ചു. കുട്ടനാട് കേന്ദ്രമാക്കി ‘ജലോത്സവം’ എഴുതിയ എം സിന്ധുരാജ് തന്നെയാണ് ഈ കുട്ടനാട് ചിത്രത്തിനും രചന നിര്‍വഹിച്ചിരിക്കുന്നത്. ഇമ്മാനുവലിന് ശേഷമെത്തിയ ഈ ലാല്‍ ജോസ് ചിത്രം ഇമ്മാനുവല്‍ പോലെ ശരാശരി നിലവാരം പുലര്‍ത്തുന്നതാണ്.

അടുത്ത പേജില്‍ - സര്‍പ്രൈസ് പ്രതീക്ഷിക്കരുത്!

PRO
കുഞ്ചാക്കോ ബോബന്‍റെ വ്യത്യസ്ത ഗെറ്റപ്പും ഷമ്മി തിലകന്‍റെ വില്ലന്‍ കഥാപാത്രവും നല്ല ഛായാഗ്രഹണവുമാണ് ഈ സിനിമയെക്കുറിച്ച് മേന്‍‌മ പറയാനുള്ളത്. ജലോത്സവത്തില്‍ നിന്ന് അധികം വ്യത്യസ്തമൊന്നുമല്ല ആട്ടിന്‍‌കുട്ടിയുടെ പ്രമേയവും. അതുകൊണ്ടുതന്നെ സര്‍പ്രൈസ് പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരെ നിരാശരാക്കും ഈ സിനിമ.

അടുത്ത പേജില്‍ - ചേട്ടന്‍‌മാരുടെ തല്ലുണ്ടാക്കലും ബോട്ടിലെ പ്രണയവും!

PRO
ചക്ക ഗോപന്‍(കുഞ്ചാക്കോ ബോബന്‍) ആണ് ചിത്രത്തിലെ നായകന്‍. അവനൊരു ഹൌസ് ബോട്ടുണ്ട്. ലോണെടുത്തും മറ്റുമാണ് അത് നടത്തിക്കൊണ്ട് പോകുന്നത്. അവന് മൂന്ന് ചേട്ടന്‍‌മാരുണ്ട് - ചക്ക മണിയന്‍, ചക്ക വിജയന്‍, ചക്ക സുകു(ഇര്‍ഷാദ്, ഷിജു, ജോജു എന്നിവര്‍ അഭിനയിച്ചിരിക്കുന്നു). അവര്‍ക്കാണെങ്കില്‍ തല്ലുകൂടുകയല്ലാതെ മറ്റൊരു ജോലിയുമില്ല. വേറൊരു ജോലിക്കും പോകുന്നതിനോട് താല്‍പ്പര്യവുമില്ല. ചേട്ടന്‍‌മാര്‍ തല്ലുണ്ടാക്കുന്നതിന്‍റെ എല്ലാ ഭവിഷ്യത്തും ചക്ക ഗോപനെത്തേടിയാണെത്തുന്നത്.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കൈനകരി ജയശ്രീ(നമിത) എന്ന നര്‍ത്തകിയെ ചക്ക ഗോപന്‍ ബോട്ടില്‍ നിയമിക്കുന്നു. സ്വാഭാവികമായും ഗോപനും ജയശ്രീയും പ്രണയത്തിലാകുന്നു.

അടുത്ത പേജില്‍ - വില്ലന്‍റെ പ്രതികാരം

PRO
മറ്റൊരു ബോട്ടുടമയായ കുര്യച്ചന്‍(ഷമ്മി തിലകന്‍) ആണ് ഈ കഥയിലെ വില്ലന്‍. കുര്യച്ചന്‍റെ രാഷ്ട്രീയ ഭാവി തകര്‍ത്തതും പേരുദോഷമുണ്ടാക്കിയതും ചക്ക ഗോപനാണ്. അതിന് അയാള്‍ പ്രതികാരം ചെയ്യുന്നത് പൊലീസിനെ ഉപയോഗിച്ചുള്ള ഒരു ഓപ്പറേഷനിലൂടെയാണ്. അതാണ് ഇന്‍റര്‍‌വെല്‍.

ഷമ്മി തിലകന്‍റെ പെര്‍ഫോമന്‍സ് ഗംഭീരമാണ്. ഈ സിനിമയില്‍ മറ്റ് ഏത് അഭിനേതാക്കളെക്കാളും ഷമ്മി മികച്ചുനിന്നു. ചാക്കോച്ചനും നമിതയും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി.

അടുത്ത പേജില്‍ - ക്ലൈമാക്സിനെ പറ്റിയും പറയാനുണ്ട്!

PRO
ക്ലൈമാക്സൊക്കെ ലാല്‍ ജോസ് ചിത്രങ്ങളുടെ പതിവ് രീതിയില്‍ തന്നെ. മീശമാധവനിലും എല്‍സമ്മ എന്ന ആണ്‍‌കുട്ടിയിലുമ്മൊക്കെ കണ്ട, ജനകീയ മുന്നേറ്റത്തിലൂടെ വില്ലനെ തോല്‍പ്പിക്കുന്ന രീതി പുള്ളിപ്പുലികളിലും തുടരുന്നു. ലാല്‍ ജോസിന്‍റെ പടമല്ലേ, എന്തെങ്കിലും വ്യത്യസ്തത കാണുമെന്നുള്ള പ്രതീക്ഷയില്‍ ചിത്രം കാണാന്‍ വരുന്നവര്‍ക്ക് ഈ സിനിമ ഒരു നല്ല അനുഭവമാകില്ല.

വിദ്യാസാഗറിന്‍റെ ഗാനങ്ങളും നിലവാരം പുലര്‍ത്തുന്നില്ല. എന്നാല്‍ എസ് കുമാറിന്‍റെ ഛായാഗ്രഹണം ഗംഭീരമാണ്. അടുത്തകാലത്തുകണ്ട ഏറ്റവും മികച്ച ദൃശ്യാനുഭവമാണ് പുള്ളിപ്പുലികള്‍ സമ്മാനിക്കുന്നത്.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്