ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും നായകന്മാരാകുന്നു. ചിത്രത്തിന്റെ തിരക്കഥയെഴുത്ത് പുരോഗമിക്കുകയാണ്.
ബാഹുബലിയില്‍ കാലകേയന്റെ റോള്‍ അനശ്വരമാക്കിയ പ്രഭാകര്‍ ആണ് ഈ സിനിമയില്‍ വില്ലനാകുന്നത്. ആദ്യമായാണ് മോഹന്‍ലാലും പൃഥ്വിരാജും സിനിമയില്‍ ഒന്നിക്കുന്നത്. ഇരുവരെയും നായകന്മാരാക്കിയുള്ള പ്രൊജക്ട് വര്‍ഷങ്ങള്‍ക്ക് മുമ്പേ ലാല്‍ ജോസ് ആലോചിച്ചിരുന്നെങ്കിലും നടന്നില്ല.
മോഹന്‍ലാലിനെ നായകനാക്കി മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ സിനിമകള്‍ ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്തിട്ടുണ്ട്. പൃഥ്വിരാജിന്റെ ത്രില്ലര്‍ എന്ന പരാജയ ചിത്രം സംവിധാനം ചെയ്തതും ഉണ്ണികൃഷ്ണനാണ്.
ഒരു ഫാമിലി - ആക്ഷന്‍ എന്റര്ടെയ്നറായിരിക്കും ഇതെന്നാണ് സൂചന. എന്തായാലും ലൂസിഫറിന് മുമ്പ് മോഹന്‍ലാല്‍ - പൃഥ്വിരാജ് ടീമിനെ സ്ക്രീനില്‍ കാണാമെന്ന ആവേശത്തിലാണ് ആരാധകര്‍.