ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡിന്‍റെ കാര്യത്തില്‍ മോഹന്‍ലാലിന്‍റെ ലോഹം സൃഷ്ടിച്ച റെക്കോര്‍ഡ് പുഷ്പം പോലെ തകര്‍ത്ത് മമ്മൂട്ടിയുടെ കസബ. ആദ്യദിനത്തില്‍ 2.20 കോടിയോളം കളക്ഷനാണ് ലോഹം നേടിയതെങ്കില്‍ രണ്ടരക്കോടിയോളം കളക്ഷനുമായി കസബ മികച്ച മുന്നേറ്റം നടത്തി.
മോഹന്‍ലാല്‍ ചിത്രത്തിന്‍റെ റെക്കോര്‍ഡ് മമ്മൂട്ടി തകര്‍ത്തപ്പോള്‍ തിരിച്ച് മോഹന്‍ലാലും ഒരു പണികൊടുത്തു. മോഹന്‍ലാലിന്‍റെ ‘ജനതാ ഗാരേജ്’ എന്ന തെലുങ്ക് ചിത്രത്തിന്‍റെ മലയാളം ടീസര്‍ തകര്‍പ്പന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ആദ്യ 24 മണിക്കൂറില്‍ 5.80 ലക്ഷം പേരാണ് ജനതാ ഗ്യാരേജ് ടീസര്‍ കണ്ടത്. കസബയുടെ ടീസര്‍ ആദ്യ 24 മണിക്കൂറില്‍ അഞ്ചുലക്ഷം പേര്‍ കണ്ടിരുന്നു. ആ റെക്കോര്‍ഡ് പഴങ്കഥയായി.
ആദ്യ 24 മണിക്കൂറില്‍ ഏറ്റവുമധികം പേര്‍ കണ്ട ടീസര്‍ എന്ന റെക്കോര്‍ഡ് ബാഹുബലിയുടെ പേരിലായിരുന്നു ഇതുവരെ. ജനതാ ഗാരേജ് ടീസര്‍ ആ റെക്കോര്‍ഡും തകര്‍ത്താണ് മുന്നേറുന്നത്.
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ 10 ലക്ഷം പേര്‍ കണ്ട ടീസര്‍ എന്ന റെക്കോര്‍ഡ് നേടാനാണ് ജനതാ ഗാരേജിന്‍റെ ഇപ്പോഴത്തെ മുന്നേറ്റം. എന്തായാലും ഈ തെലുങ്ക് പടം കേരളക്കരയിലും വന്‍ തരംഗം സൃഷ്ടിക്കുമെന്നാണ് ടീസറിന് ലഭിക്കുന്ന വലിയ സ്വീകാര്യത തെളിയിക്കുന്നത്.