എനിക്കുവേണ്ടി ഒരു കോമ്പ്രമൈസും ചെയ്യരുത്, മമ്മൂട്ടി തുറന്നുപറഞ്ഞു!

Webdunia
ശനി, 4 മാര്‍ച്ച് 2017 (15:05 IST)
ശ്യാംധര്‍ ആദ്യം സംവിധാനം ചെയ്തത് ‘സെവന്‍‌ത് ഡേ’ എന്ന ഡാര്‍ക്ക് ത്രില്ലറാണ്. എന്നാല്‍ രണ്ടാമത്തെ സിനിമ ഒരു കോമഡി ഫാമിലി എന്‍റര്‍ടെയ്നറാണ്. മമ്മൂട്ടി നായകനാകുന്ന സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. ചിത്രത്തിന് പേരിട്ടിട്ടില്ല.
 
“ആദ്യചിത്രത്തില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു എനിക്ക്. മമ്മൂക്കയ്ക്ക് തിരക്കഥ ഇഷ്ടമായി, പുതിയ ഒരു ടീമിനൊപ്പം വര്‍ക്ക് ചെയ്യുന്നതില്‍ അദ്ദേഹത്തിന് വലിയ സന്തോഷമായിരുന്നു. സെറ്റില്‍ അദ്ദേഹം വളരെ കൂളായിരുന്നു. തനിക്കായി ഒരു കോമ്പ്രമൈസും ചെയ്യരുതെന്ന് അദ്ദേഹം എപ്പോഴും എന്നോട് പറഞ്ഞു. തിരക്കഥയില്‍ അദ്ദേഹത്തിന്‍റെ കഥാപാത്രം എന്താണോ അത് അങ്ങനെതന്നെ ചെയ്യണമെന്നായിരുന്നു മമ്മൂക്കയ്ക്ക്. അദ്ദേഹത്തിന്‍റെ പോസിറ്റീവ് എനര്‍ജി സെറ്റ് മുഴുവന്‍ പടര്‍ന്നു” - ഒരഭിമുഖത്തില്‍ ശ്യാംധര്‍ വ്യക്തമാക്കുന്നു. 
 
അധ്യാപകരുടെ പരിശീലകനായാണ് മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിക്കുന്നത്. ഇടുക്കിയില്‍ നിന്ന് കൊച്ചിയിലെത്തുന്ന കഥാപാത്രം വളരെ രസകരമായ ഒന്നാണ്. 
 
ദീപ്തി സതിയും ആശാ ശരത്തുമാണ് ചിത്രത്തിലെ നായികമാര്‍. രതീഷ് രവി തിരക്കഥ രചിച്ചിരിക്കുന്ന സിനിമയില്‍ ഇന്നസെന്‍റ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Next Article