'ദളപതി 65' ചിത്രീകരണ തിരക്കില്‍ വിജയ്, തരംഗമായി പുതിയ ലൊക്കേഷന്‍ ചിത്രം

കെ ആര്‍ അനൂപ്
ചൊവ്വ, 13 ഏപ്രില്‍ 2021 (15:04 IST)
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ദളപതി 65' ഒരുങ്ങുകയാണ്. ചിത്രീകരണം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ജോര്‍ജിയയില്‍ ആരംഭിച്ചു. സെറ്റുകളില്‍ നിന്നുള്ള വിജയുടെ ഒരു ചിത്രം നിര്‍മ്മാതാക്കള്‍ പുറത്തു വിട്ടു. 
 
'സര്‍ക്കാര്‍' എന്ന സിനിമയിലെ പോലെ നടന് സമാനമായ രീതിയിലുള്ള താടിയുണ്ടെന്ന് തോന്നുന്നു. പക്ഷേ വ്യത്യസ്തമായൊരു ഹെയര്‍സ്‌റ്റൈലിലാണ് താരത്തെ കാണാനാകുന്നത്. മുഖം വ്യക്തമാകുന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ദളപതി 65 'പാന്‍-ഇന്ത്യന്‍ ചിത്രമായി നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്. ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൂടിയാണിത്.പൂജ ഹെഗ്ഡെയാണ് നായിക.'മനോഹരം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി അപര്‍ണ ദാസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മനോജ് പരമഹംസ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദര്‍ സംഗീതവും ഒരുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article