അലി അക്ബറിന്റെ വാരിയംകുന്നനായി തലൈവാസല്‍ വിജയ്,'1921പുഴ മുതല്‍ പുഴ വരെ' ഷൂട്ടിംഗ് തുടങ്ങി !

കെ ആര്‍ അനൂപ്

വെള്ളി, 26 ഫെബ്രുവരി 2021 (15:52 IST)
അലി അക്ബര്‍ സംവിധാനം ചെയ്യുന്ന '1921പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അവതരിപ്പിക്കുന്നത് പ്രശസ്ത താരം തലൈവാസല്‍ വിജയ് ആണ്.ആദ്യ ഷെഡ്യൂളിലെ അദ്ദേഹത്തിന്റെ ഭാഗത്തിന്റെ ചിത്രീകരണം നാളെ അവസാനിക്കും. മുന്നൂറോളം സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ചില കഥാപാത്രങ്ങളോട് ആവേശം തോന്നും എന്നാണ്  തലൈവാസല്‍ വിജയ് തന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്.
 
ഫെബ്രുവരി 20ന് വയനാട്ടിലാണ് ചിത്രീകരണം ആരംഭിച്ചത്.
മൂന്ന് ഷെഡ്യൂളുകള്‍ ആയാണ് സിനിമ ചിത്രീകരിക്കുന്നത്. 30 ദിവസത്തെ ആദ്യ ഷെഡ്യൂളിന് ശേഷം മെയ് മാസത്തില്‍ രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍