'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സെറ്റിലെ സ്റ്റാർ ഷെഫ് സുരാജ് വെഞ്ഞാറമൂട് !

കെ ആർ അനൂപ്

വ്യാഴം, 3 ഡിസം‌ബര്‍ 2020 (17:12 IST)
സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിനു ശേഷം ജിയോ ജോബി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ അടുക്കളയിൽ നിന്നുള്ള ഒരു രംഗമായിരുന്നു അടുത്തിടെ പോസ്റ്ററായി പുറത്തുവന്നതും. സുരാജും നിമിഷയും ഭാര്യാഭർത്താക്കന്മാരായാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
 
അടുക്കളയെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമ ചെയ്യുമ്പോൾ അതിൽ ഒരു മികച്ച പാചകക്കാരൻ ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്. സെറ്റിലെ സ്റ്റാർ ഷെഫ് മറ്റാരുമല്ല നടൻ സുരാജ് വെഞ്ഞാറമൂട് ആണെന്ന് ജിയോ ബേബി വെളിപ്പെടുത്തി.
 
സെറ്റിൽ തങ്ങളുടെ ഭാഗങ്ങൾ മെച്ചപ്പെടുത്തുവാൻ സുരാജും നിമിഷയും നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. പൂർണമായും ചിത്രം കോഴിക്കോടായിരുന്നു ചിത്രീകരിച്ചത്. പ്രധാന ഭാഗങ്ങൾ വീടിനുള്ളിലായിരുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍