'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിനു ശേഷം ജിയോ ജോബി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവര്‍ ജോഡിയാകുന്ന ചിത്രത്തിൻറെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.
ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗും സാലു കെ തോമസ് ഛായാഗ്രഹണവും നിർവഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ രാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.