ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം സുരാജ് - പൃഥ്വിരാജ് ചിത്രം, ഒരു തകര്‍പ്പന്‍ എന്‍റര്‍‌ടെയ്‌നര്‍ ഒരുങ്ങുന്നു !

കെ ആര്‍ അനൂപ്

ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (20:53 IST)
ഡ്രൈവിംഗ് ലൈസൻസിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്നു. ‘ജന ഗണ മന’ എന്ന് പേരു നൽകിയിട്ടുള്ള ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചു. ക്വീൻ എന്ന സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
പൃഥ്വിരാജും സുരാജും വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വലുതാണ്. അഭിനേതാക്കളെയും ക്രൂ അംഗങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ പുറത്തുവരും.
  
അതേസമയം സുരാജ് വെഞ്ഞാറമൂടിന്റെ ‘റോയ്' എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായി. ‘ഉദയ’, ‘ഹിഗ്വിറ്റ’,'കാണെക്കാണെ','ഗർർർ' തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ഭാഗമാണ് സുരാജ്.
 
അതേസമയം പൃഥ്വിരാജിന്റെ കടുവയ്ക്കായി  കാത്തിരിക്കുകയാണ് ആരാധകർ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍