മലയാള സിനിമ മേഖല പതിയെ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ലാൽ-ജൂനിയർ ലാൽ സംവിധാനത്തിൽ പിറക്കുന്ന ‘സുനാമിയുടെ’ ചിത്രീകരണം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പുനരാരംഭിച്ചത്. മാലിക്കിന് ശേഷം ഫഹദ് ഫാസിലും മഹേഷ് നാരായണനും വീണ്ടുമൊന്നിക്കുന്ന ‘സീ യു സൂൺ' എന്ന് പേരിട്ടിട്ടുള്ള ചിത്രം ഷൂട്ടിംഗ് ആരംഭിക്കാൻ ഒരുങ്ങുകയാണെന്നാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.
അതേസമയം, പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനുള്ള തീരുമാനത്തെ നിർമ്മാതാക്കളുടെ സംഘടന ശക്തമായി എതിർത്തു. ലോക്ക് ഡൗണിന് മുമ്പ് ഷൂട്ടിങ് ആരംഭിച്ച സിനിമകൾ ആദ്യം പൂർത്തിയാക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ചിത്രം ആരംഭിക്കരുതെന്നുകാണിച്ച് നിര്‍മ്മാതാക്കളുടെ സംഘടന കത്തയച്ചു. എന്നാല്‍ ഒരു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രമാണ് ഇതെന്ന് ഫഹദ് മറുപടി നല്‍കി. രമ്യമായ പരിഹാരം ഉടൻ വരുമെന്നാണ് പ്രതീക്ഷ.