അരവിന്ദ് കരുണാകരന്റെ പുതിയ രൂപം ഇതാ, പുത്തന്‍ പോസ്റ്റര്‍ പുറത്ത്

കെ ആര്‍ അനൂപ്
ബുധന്‍, 28 ജൂലൈ 2021 (14:50 IST)
ദുല്‍ഖര്‍ സല്‍മാന്‍ പോലീസ് യൂണിഫോമില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സല്യൂട്ട്. ഇക്കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ടീം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. നടന്റെ ജന്മദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.
 
'അരവിന്ദ് കരുണാകരന്‍,പൊയ്‌ക്കൊണ്ടേയിരിക്കൂ, ഞങ്ങളെ എല്ലാവരെയും രസിപ്പിക്കുക'- എന്ന് കുറിച്ചുകൊണ്ടാണ് റോഷന്‍ ആന്‍ഡ്രൂസ് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rosshan Andrrews (@rosshanandrrews)

ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക.ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന സിനിമ എന്നാണ് ചിത്രീകരണം കഴിഞ്ഞ ശേഷം റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article