അണിയറയിൽ ബിഗ് ജഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് രാമായണം. ഏകദേശം 500 കോടി രൂപയാണ് ചിത്രത്തിനായി മുതല്‍മുടക്കുന്നത്. അഭിനേതാക്കളായി സിനിമയില്‍ എത്തുന്നത് ദീപിക പദുക്കോണ്‍ ഹൃത്വിക് റോഷന്‍, പ്രഭാസ് എന്നിവര്‍ ആയിരിക്കും പ്രധാനകഥാപാത്രങ്ങളായ രാമനെയും സീതയേയും ഹൃത്വികും ദീപികയും അവതരിപ്പിക്കുമ്പോള്‍ പ്രഭാസ് രാവണനാകുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാനമായും ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ പുറത്തിറങ്ങുന്ന ഈ ചിത്രം ത്രി ഡൈമന്‍ഷന്‍ (3ഡി) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഒരുക്കുന്നത്. ദംഗൽ ഒരുക്കിയ സംവിധായകന്‍ നിതേഷ് തിവാരി, തെലുങ്ക് നിര്‍മാതാവ് അല്ലു അരവിന്ദ്, മധു മന്റേന, നമിത് മല്‍ഹോത്ര, മോം എന്ന ചിത്രത്തിന്റെ സംവിധായകന്‍ രവി ഉദ്യാവര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഇതുവരെയും സംവിധായകന്റെയോ മറ്റ് അണിയറ പ്രവര്‍ത്തകരുടേയോ പേര് പുറത്തുവിട്ടിട്ടില്ല. രണ്ട് വർഷങ്ങൾക്ക് ശേഷം 2021ലാണ് ചിത്രം പുറത്തിറങ്ങുന്നത്. സിനിമയ്ക്ക് ആകെ 3 ഭാഗങ്ങളാണ് ഉണ്ടാവുക.