അക്ഷയ് കുമാറിന്റെ ബോളിവുഡ് ചിത്രത്തിന് മുമ്പ് മോഹന്‍ലാലിന്റെ സിനിമ തുടങ്ങും, പ്രിയദര്‍ശന്റെ സ്‌പോര്‍ട്‌സ് ചിത്രം ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 11 ഓഗസ്റ്റ് 2021 (15:15 IST)
പ്രിയദര്‍ശന് മുമ്പില്‍ നിരവധി ചിത്രങ്ങളാണ്. അക്കൂട്ടത്തില്‍ മോഹന്‍ലാലിനും അക്ഷയ് കുമാറിനൊപ്പം ഓരോ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അക്ഷയ് കുമാറിന്റെയൊപ്പം ബോളിവുഡ് ചിത്രം ആരംഭിക്കുന്നതിനുമുമ്പ് മോഹന്‍ലാലിന്റെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാനാണ് പ്രിയദര്‍ശന്‍ പദ്ധതിയിടുന്നത്. ലാല്‍ ബോക്‌സറായി വേഷമിടും. വളരെ കഷ്ടപ്പെട്ട് പോരാടി പ്രശസ്തിയിലേക്ക് എത്തുന്ന ഒരു ബോക്‌സറുടെ കഥയാണ് സിനിമ പറയുന്നത്.
 
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 29 ഓളം സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു സ്‌പോര്‍ട്‌സ് ചിത്രത്തിനായി ഇരുവരും ഒന്നിക്കുന്നത്. സിനിമയ്ക്കായി 15 കിലോയോളം ശരീരഭാരം നടന്‍ കുറയ്ക്കും. പിന്നീട് ഭാരം വര്‍ദ്ധിപ്പിക്കും. അതേസമയം ഷൂട്ടിംഗ് എപ്പോള്‍ തുടങ്ങും എന്ന വിവരം പുറത്തുവന്നിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article