പ്രഭാസിന്റെ 'ആദിപുരുഷ്' അവസാന ഷെഡ്യൂള്‍ മുംബൈയില്‍ തുടങ്ങി

കെ ആര്‍ അനൂപ്

ശനി, 18 സെപ്‌റ്റംബര്‍ 2021 (17:08 IST)
പ്രഭാസിന്റെ 'ആദിപുരുഷ്' ഒരുങ്ങുകയാണ്.ചിത്രത്തിന്റെ അവസാന ഷെഡ്യൂളിനായി ടീം മുംബൈയിലേക്ക്.2021 ജൂലൈയില്‍ ഹൈദരാബാദില്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞ് സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചിരുന്നു.അവസാന ഇന്ന് ഷെഡ്യൂള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.ഒക്ടോബര്‍ മൂന്നാം വാരത്തോടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ക്ലൈമാക്‌സ് സീക്വന്‍സുകള്‍ ഒഴികെ, ഭൂരിഭാഗം ഷൂട്ടിംഗും പൂര്‍ത്തിയായി. പ്രഭാസിന്റെ 42-ാം ജന്മദിനത്തില്‍ ഫസ്റ്റ് ലുക്ക് പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.2022 ഓഗസ്റ്റ് 11-ന് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍