മോഹൻലാലിന്റെ ഒടിയൻ റിലീസിന് മുമ്പേ വളരെയധികം പബ്ലിസിറ്റി നൽകിയിരുന്നു. പ്രായം കുറഞ്ഞ മോഹൻലാലിനെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് സംവിധായകനായ ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു. അതിനായി മോഹൻലാൽ പ്രയത്‌നിച്ചത് നിരവധി മാസങ്ങളാണ്.
ഒടിയനാകാൻ മോഹൻലാൽ കഷ്‌ടപ്പെട്ടത് ഒന്നര വർഷം ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒപ്പം മോഹൻലലിനെ മുപ്പത്തഞ്ച് വയസ്സുള്ള യുവാവാക്കി മാറ്റിയത് ഫ്രാൻസിൽ നിന്നുള്ള ഡോക്‌ടർമാരും ഫിസിയോ തെറാപ്പിസ്റ്റുകളും ഡയറ്റീഷ്യന്‍മാരും. അന്താരാഷ്ട്ര കായിക താരങ്ങളേയും ഹോളിവുഡ് താരങ്ങളേയും പരിശീലിപ്പിക്കുന്ന സംഘമാണിത്.
ഒന്നരവർഷത്തെ പ്രയത്‌നം എന്നുപറയുന്നത് സാധാരണ ഏഴ് സിനിമകള്‍ക്ക് ചിലവഴിക്കേണ്ട സമയം. യൗവ്വനം മുതല്‍ വാര്‍ദ്ധക്യം വരെയുള്ള ഒടിയന്‍ മാണിക്യന്റെ പലരൂപങ്ങളിലും ഭാവങ്ങളിലുമാണ് മോഹന്‍ലാല്‍ എത്തുന്നത്. മാണിക്യന്റെ യൗവനം അവതരിപ്പിയ്ക്കാന്‍ പതിനൊന്ന് കിലോയോളം ഭാരമാണ് ഒരു മാസം കൊണ്ട് താരം കുറച്ചത്.