മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ വരില്ല? - മോഹൻലാൽ പറയുന്നു

വ്യാഴം, 28 ജൂണ്‍ 2018 (12:36 IST)
മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ടാണ് പ്രിയദർശനും സന്തോഷ് ശിവനും ഒരു പ്രഖ്യാപനം നടത്തിയത്. ചരിത്ര പുരുഷനായ കുഞ്ഞാലി മരയ്ക്കാറുടെ ജീവിതം പ്രമേയമാക്കി സിനിമയെടുക്കുന്നുവെന്ന്. ഇരുവരും ഒരുമിച്ച് പ്രഖ്യാപിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. 
 
പ്രിയദർശന്റെ കുഞ്ഞാലി മരയ്ക്കാറിൽ മോഹൻലാലും സന്തോഷ് ശിവന്റേതിൽ മമ്മൂട്ടിയുമാണ് നായകന്മാർ. ഇപ്പോഴിതാ ഈ വിവാദത്തില്‍ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ തന്റെ നിലപാട് വ്യക്തമാക്കിയത്.
 
“ഞാനിതു വരെ ഇക്കാര്യത്തെക്കുറിച്ച് മമ്മൂട്ടിയിക്കയോട് സംസാരിച്ചിട്ടില്ല. എന്നാല്‍ പ്രിയന്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ സന്തോഷ് ശിവന്‍ അത്തരത്തിലൊരു ചിത്രമെടുക്കാനായി ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹത്തിന് ബോധ്യമായിരുന്നു. അതിനാല്‍ മാത്രമാണ് ഞങ്ങള്‍ ഈ ചിത്രവുമായി മുന്നോട്ടുപോയത്. നവംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കുമെന്നും താരം വ്യക്തമാക്കി.  
 
കേരളചരിത്രത്തിലെ ആദ്യ നാവികസേനാകമാന്‍ഡര്‍മാരില്‍ ഒരാളാണ് കുഞ്ഞാലിമരക്കാര്‍. പോര്‍ച്ചുഗീസുകാരുടെ പേടിസ്വപ്‌നമായിരുന്നു അദ്ദേഹം. ആ കാലഘട്ടത്തിന്റെ ചരിത്രമാണ് അടയാളപ്പെടുത്തുന്നത്. ചിത്രത്തില്‍ ചൈനീസ്, അറബിക് ഭാഷകളിലുള്ള താരങ്ങളും വേഷമിടും മോഹന്‍ലാല്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍