മമ്മൂട്ടി ഹംഗറിയില്‍, തെലുങ്കു ചിത്രം ഏജന്റ് ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 28 ഒക്‌ടോബര്‍ 2021 (14:53 IST)
മമ്മൂട്ടി വീണ്ടും തെലുങ്ക് സിനിമാലോകത്തേക്ക്. വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ 'യാത്ര'യിലായിരുന്നു നടന്‍ ഒടുവിലായി തെലുങ്കില്‍ അഭിനയിച്ചത്. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയുടെ പുതിയ ചിത്രത്തില്‍ മമ്മൂട്ടിയും ഉണ്ടാകും എന്നാണ് കേള്‍ക്കുന്നത്.ഏജന്റ് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഷൂട്ടിങ്ങിനായി മമ്മൂട്ടി ഹംഗറിയില്‍ എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
 
 നേരത്തെ ചിത്രീകരണം തുടങ്ങിയ സിനിമയുടെ സെറ്റിലേക്ക് മമ്മൂട്ടി ഇപ്പോഴാണ് എത്തുന്നത്. നടന്റെ ഇന്‍ട്രോ 
സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ഹംഗറിയില്‍ ആണെന്നാണ് വിവരം.
 
ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരേന്ദര്‍ റെഡ്ഢിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തില്‍ മമ്മൂട്ടി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമ കൂടിയാണിത്.

അനുബന്ധ വാര്‍ത്തകള്‍

Next Article