ഒരു സുപ്രഭാതത്തിൽ ഞാൻ മുരളിക്ക് ശത്രുവായി, കാരണം പറയാതെ അദ്ദേഹം യാത്രയായി; ഇമോഷണലായി മമ്മൂട്ടി

അനു മുരളി
ബുധന്‍, 29 ഏപ്രില്‍ 2020 (16:40 IST)
നടൻ മുരളി മരിച്ചതിനുശേഷം അദ്ദേഹത്തെ കുറിച്ച് മെഗാസ്റ്റാർ മമ്മൂട്ടി വളരെ ഇമോഷണലായി സംസാരിച്ചിരുന്നു. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വീണ്ടും വൈറലാവുകയാണ്. വളരെ ആത്മബന്ധം പുലർത്തിയിരുന്ന മുരളി പെട്ടന്നൊരു ദിവസം തന്നോട് മിണ്ടാതെയായെന്നും പിന്നീട് അകന്ന് പോയെന്നും മമ്മൂട്ടി പറയുന്നു. മുരളി മരിക്കുന്നത് വരെ അതിന്റെ കാരണം എന്തെന്ന് അദ്ദേഹം തന്നോട് പറഞ്ഞില്ലെന്നാണ് മമ്മൂട്ടി പറയുന്നത്. 
 
‘ഞാൻ ആർക്കും മദ്യ സേവനം നടത്താത്ത വ്യക്തിയാണ്. ജീവിതത്തിൽ ആരെങ്കിലും കുടിച്ചതിന് ബില്ല് കൊടുത്തിട്ടുണ്ടെങ്കിൽ അത് മുരളി കുടിച്ചതിനായിരിക്കും. ഞാനും മുരളിയും സിനിമയിൽ അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങൾക്ക് ഒരു ഇമോഷണൽ ലോക്കുണ്ട്. സുഹൃത്തുക്കളാണെകിലും ശത്രുക്കളാണെങ്കിലും ആ ലോക്ക് ഉണ്ടാകാറുണ്ട്. ഇൻസ്‌പെക്ടർ ബൽറാം, അമരം ചിത്രത്തിൽ അത് കാണാൻ കഴിയും. എന്നാൽ ഒരു സുപ്രഭാതത്തിൽ മുരളിയ്ക്ക് ഞാൻ ശത്രുവായി … പിന്നീട് അകന്നു പോയി . ഒരിക്കലും ആ കാരണം എന്താണെന്ന് എനിയ്ക്കറിയില്ല. ഞാൻ തെറ്റായിട്ട് ഒന്നും ചെയ്തിട്ടില്ല. പക്ഷെ എന്ത് കൊണ്ടാണ് ഞാൻ അദ്ദേഹത്തിന് ശത്രുവായി മാറിയതെന്ന് അറിയില്ല. ആ പരിഭവത്തിന് കാരണം പറയാതെയാണ് മുരളി യാത്രയായതെന്ന് ഇമോഷണലായി മമ്മൂട്ടി പറയുന്നു

അനുബന്ധ വാര്‍ത്തകള്‍

Next Article