യുവ താരനിര,പൊട്ടിച്ചിരി സമ്മാനിക്കാന്‍ 'മഹാറാണി' വരുന്നു, ചിത്രീകരണം ഒക്ടോബറില്‍

കെ ആര്‍ അനൂപ്

ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (14:54 IST)
റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'മഹാറാണി'. സ്വിച്ച് ഓണ്‍ കര്‍മ്മവും പൂജയും കൊച്ചിയില്‍ ഇന്ന് നടന്നു.ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും.
ഇഷ്‌ക് എഴുതിയ രതീഷ് രവിയാണ് മഹാറാണിയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നത്. ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍ തുടങ്ങിയവയാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
'ഒരു പുതിയ പൊട്ടിച്ചിരി സമ്മാനിക്കാന്‍ ആണ് ഞങ്ങള്‍ ശ്രമിക്കുന്നത്. മഹാറാണി നിങ്ങള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'-സംവിധായകന്‍ മാര്‍ത്താണ്ഡന്‍ കുറിച്ചു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍