ബിജുമേനോനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ലീല'യുടെ പ്രമോ വീഡിയോ സോങ് പുറത്തിറങ്ങി. ബിജിപാൽ ഈണം നൽകുന്ന ‘വട്ടോളം വാണിയാരേ കേട്ടുകൊള്‍ക’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഗാനം ആലപിക്കുന്നത് ബിജു മേനോന്‍ തന്നെയാണ്.
ഉണ്ണി ആറിന്റെ ലീല എന്ന ചെറുകഥയെ ആസ്പദമാക്കി ചിത്രീകരിക്കുന്ന ചിത്രത്തിൽ കുട്ടിയപ്പൻ എന്ന നായകകഥാപാത്രമായി ബിജുമേനോൻ എത്തുമ്പോൾ ലീല എന്ന ടൈറ്റില്‍ കഥാപാത്രമായി പാര്‍വ്വതി നമ്പ്യാരും അഭിനയിക്കുന്നു. ചിത്രത്തിന്റെ ആദ്യത്തെ രണ്ട് ടീസറുകള്‍ക്കും പോസ്റ്ററുകള്‍ക്കും മികച്ച സ്വീകരണമാണ് ലഭിച്ചത്.
ക്യാപിറ്റോള്‍ തീയേറ്ററിന്റെ ബാനറില്‍ രഞ്ജിത്ത് നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ ആദ്യം റിലീസ് ചെയ്യുമെന്നായിരുന്നു വാർത്തകൾ വന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ റിലീസിങ്ങ് ഡേറ്റ് തീരുമാനിച്ചിട്ടില്ല. വിജയ രാഘവന്‍, ദേവി അജിത്ത് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.