ഖുഷ്ബുവിന്റെ ചിത്രീകരണം ഇനിയും ബാക്കി,അണ്ണാത്തെ പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്

ശനി, 12 ജൂണ്‍ 2021 (17:01 IST)
രജനികാന്തിന്റെ അണ്ണാത്തെ ഹൈദരാബാദ് ഷെഡ്യൂള്‍ അടുത്തിടെയാണ് പൂര്‍ത്തിയായത്. രജനി തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി ചെന്നൈയിലേക്ക് മടങ്ങിയിരുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. നടി ഖുഷ്ബുവിന്റെ ഭാഗങ്ങളുടെ ചിത്രീകരണം ഇനിയും ബാക്കിയാണ്. രാഷ്ട്രീയ തിരക്കിലായതിനാല്‍ നടിക്ക് ചിത്രീകരണ സംഘത്തിനൊപ്പം ചേരാന്‍ ആയില്ല.  ഉടന്‍ തന്നെ ചിത്രത്തിലെ തന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് ഖുഷ്ബു പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
നിലവിലെ സാഹചര്യം ശരിയായാല്‍ ഉടന്‍ ഷൂട്ടിംഗ് പുനരാരംഭിക്കും എന്നാണ് വിവരം.ഒരു വര്‍ഷത്തോളമായി അണ്ണാത്തെ ചിത്രീകരണത്തിലാണ്. നിരവധി കാരണങ്ങളാല്‍ ഷൂട്ടിംഗ് നീളുകയായിരുന്നു. 
 
ശിവ സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലിയ്ക്ക് പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍