'സ്വപ്നസാക്ഷാത്കാരം', ഇന്ദ്രജിത്തിനൊപ്പം ആന്‍ അഗസ്റ്റിന്‍, നെറ്റ്ഫ്‌ലിക്‌സ് ചിത്രം വരുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 2 ഡിസം‌ബര്‍ 2021 (10:06 IST)
'കമ്മാര സംഭവം' സംവിധായകന്‍ രതീഷ് അമ്പാട്ടിന്റെ അടുത്ത ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ആന്‍ അഗസ്റ്റിന്‍, അപര്‍ണ ബാലമുരളി എന്നീ താരങ്ങള്‍ പ്രധാനവേഷത്തിലെത്തുന്നു.എംടി വാസുദേവന്‍ നായരുടെ കഥകളെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജിയില്‍ ഒരു ചിത്രം രതീഷ് സംവിധാനം ചെയ്യുന്നുണ്ട്. എംടി സാറിന്റെ ഒരു കഥാപാത്രമായി വേഷമിടാന്‍ സാധിച്ചത് സ്വപ്ന സാക്ഷാത്കാരമാണെന്ന് നടി ആന്‍ അഗസ്റ്റിന്‍ പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ann (@annaugustiine)

രതീഷിന്റെ ചിത്രത്തിന് കടല്‍ക്കാറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്.10 ഭാഗങ്ങളുള്ള ആന്തോളജിയില്‍ സംവിധായകരായ പ്രിയദര്‍ശന്‍, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, ജയരാജ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരുടെ ചിത്രങ്ങളുമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍