ഇന്ത്യന്‍ മൈക്കല്‍ ജാക്സണ്‍ മലയാള സിനിമയിലേക്ക്!'കത്തനാര്‍'ടീമിന്റെ പിറന്നാള്‍ സമ്മാനം

കെ ആര്‍ അനൂപ്

ബുധന്‍, 3 ഏപ്രില്‍ 2024 (13:28 IST)
ഇന്ത്യന്‍ മൈക്കല്‍ ജാക്സണ്‍ എന്ന വിശേഷണമുള്ള നടനാണ് പ്രഭുദേവ. നടന്റെ ജന്മദിനം ആഘോഷിക്കുകയാണ് സിനിമ ലോകം. ജയസൂര്യയുടെ 'കത്തനാര്‍'എന്ന സിനിമയില്‍ പ്രഭുദേവ അഭിനയിച്ചിരുന്നു. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ നടനെ തങ്ങളുടെ ടീമിലെത്തിക്കാനായ സന്തോഷം നിര്‍മ്മാതാക്കള്‍ നേരത്തെ പങ്കുവെച്ചതാണ്. ഇപ്പോഴിതാ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
 
ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രഭുദേവ കത്തനാര്‍ ടീമിനൊപ്പം ചേര്‍ന്നത്. നടി അനുഷ്‌ക ഷെട്ടിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. താരത്തിന്റെ ആദ്യ മലയാള സിനിമ കൂടിയാണ് ഇത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rojin Thomas (@rojin__thomas)

ഹോം സിനിമയ്ക്ക് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കത്തനാര്‍ 75 കോടി രൂപയ്ക്കാണ് നിര്‍മ്മിക്കുന്നത്.45,000 ചതുരശ്ര അടിയിലെ സ്റ്റുഡിയോ ഫ്‌ലോര്‍ സിനിമയ്ക്കായി ഒരുക്കിയിരുന്നു. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചിത്രീകരണം. നേരത്തെ രണ്ട് മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഗ്ലിംപ്‌സ് പുറത്തു വന്നിരുന്നു.
 
30ലധികം ഭാഷകളിലായി റിലീസ് ചെയ്യും. രണ്ടു ഭാഗങ്ങളിലായി എത്തുന്ന സിനിമയുടെ ആദ്യഭാഗം 2024ല്‍ തന്നെ പ്രദര്‍ശനത്തിന് എത്തും. 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍