പാലക്കാട്ടിലേക്ക് ഭാവനയും ഷാജി കൈലാസും, അണിയറയില്‍ ഒരുങ്ങുന്നത് ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 13 ഡിസം‌ബര്‍ 2022 (08:59 IST)
ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹണ്ട്. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു.
 
ഡിസംബര്‍ 28ന് പാലക്കാട് വെച്ചാണ് ഹണ്ടിന്റെ ചിത്രീകരണത്തിന് തുടക്കമാകുക. മെഡിക്കല്‍ ക്യാമ്പസില്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലറില്‍ ഭാവനയെ കൂടാതെ അദിതി രവിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.രഞ്ജി പണിക്കര്‍ ,അജ്മല്‍ അമീര്‍ ,രാഹുല്‍ മാധവ്, ചന്തു നാഥ്, ജി.സുരേഷ് കുമാര്‍, നന്ദു തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
 
നിഖില്‍ ആനന്ദ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജാക്ക്‌സണ്‍ ഛായാഗ്രാഹണവും കൈലാസ് മേനോന്‍ സംഗീതവും ഒരുക്കുന്നു.എഡിറ്റിംഗ്: അജാസ്.ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്.
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍