ശ്രീനാഥ് ഭാസിയുടെ അച്ഛനായി ഇന്ദ്രന്‍സ്, 'ഹോം' ടീസര്‍ ശ്രദ്ധനേടുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 16 മാര്‍ച്ച് 2021 (10:32 IST)
ഇന്ദ്രന്‍സ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹോം. മാലയാള സിനിമയില്‍ 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന നടന്റെ 341-ാമത്തെ ചിത്രംകൂടിയാണിത്. ശ്രീനാഥ് ഭാസിയുടെ അച്ഛനായി ഇന്ദ്രന്‍സ് എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് പുതിയ പ്രതീക്ഷകളാണ്. സിനിമയുടെ ടീസര്‍ എത്തി. ഒരു ഫീല്‍ ഗുഡ് മൂവിയുടെ എല്ലാ ചേരുവകളും ടീസറുകള്‍ കാണാം. ഡിജിറ്റല്‍ ലോകത്ത് അച്ഛനും മകന്റെ ഇടയില്‍ വരുന്ന കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് കൃത്യമായ വരച്ചുകാണിക്കുന്ന സിനിമയായിരിക്കും ഇത്.
 
മണിയന്‍ പിള്ള രാജു, വിജയ് ബാബു, ജോണി ആന്റണി, ശ്രീകാന്ത് മുരളി, എന്നിവരാണ് മറ്റു അഭിനേതാക്കള്‍. കൊറോണക്കാലത്ത് സ്‌ക്രിപ്റ്റില്‍ മാറ്റങ്ങളൊന്നുമില്ലാതെ ചിത്രീകരിച്ച ആദ്യത്തെ സിനിമയായിരിക്കും ഇതെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞിരുന്നു.'ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍' എന്ന ചിത്രത്തിന്റെ സംവിധായകരിലൊരാളായ റോജിന്‍ തോമസാണ് ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. നീല്‍ ഡി കുന്‍ഹ ചായാഗ്രഹണവും രാഹുല്‍ സുബ്രഹ്മണ്യനും സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article