'അപ്പനാ..എന്തേ, സംശയമുണ്ടോ'; പാപ്പനിലെ മാസ് ഡയലോഗുമായി ഗോകുല്‍ സുരേഷ്

കെ ആര്‍ അനൂപ്

തിങ്കള്‍, 12 ജൂലൈ 2021 (10:00 IST)
ആദ്യമായി സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷ് അഭിനയിക്കുന്ന ചിത്രമാണ് പാപ്പന്‍.മൈക്കിള്‍ എന്ന കഥാപാത്രമായാണ് ഗോകുല്‍ വേഷമിടുന്നത്.മൈക്കിളിന്റെ രണ്ടാനച്ഛനായ പാപ്പന്‍ ആയാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. സിനിമയില്‍ മൈക്കിള്‍ പറയുന്ന മാസ് ഡയലോഗ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
 
'പാപ്പന്‍ എന്ന് വിളിക്കും.. അപ്പനാ..എന്തേ,സംശയമുണ്ടോ?-മൈക്കിള്‍'-സുരേഷ് ഗോപിക്കൊപ്പമുള്ള പാപ്പനിലെ ഒരു ചിത്രം പങ്കു വെച്ചുകൊണ്ട് ഗോകുല്‍ കുറിച്ചു.
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.നൈല ഉഷ, സണ്ണി വെയ്ന്‍, നീതാ പിള്ള എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍