മുൻ പ്രധാനമന്ത്രിയായ മൻമോഹൻ സിങിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ആക്സിഡെന്റൽ പ്രൈം മിനിസ്റ്റർ എന്ന സിനിമയിലെ ചിത്രങ്ങൾ ചർച്ചയാവുകയാണ്. സിനിമയിൽ അനുപം ഖേറാണ് മൻമോഹൻ സിങായി വേഷമിടുന്നത്. താരം കഥാപാത്രമായി നിൽകുന്ന ചിത്രങ്ങൾ സിനിമാലോകത്തെ അമ്പരപ്പിച്ചു കഴിഞ്ഞു. അനുപം ഖേർ തന്നെയാണ് തന്റെ ട്വിറ്ററിലൂടെ ചിത്രങ്ങൾ പുറത്ത് വിട്ടത്.