സംസ്‌കൃത ചിത്രം 'ടായ' ഒരുങ്ങുന്നു, പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് അനുമോള്‍

കെ ആര്‍ അനൂപ്

ശനി, 27 മാര്‍ച്ച് 2021 (17:13 IST)
അനുമോളിന്റെ വരാനിരിക്കുന്ന സംസ്‌കൃത ചിത്രമാണ് ടായ. ഈ സിനിമയുടെ ചിത്രീകരണം വെള്ളിയാഴ്ച പൂര്‍ത്തിയായതായി നടി അറിയിച്ചു. ഇതൊരു പുതിയൊരു തുടക്കം ആണെന്ന് അനു പറഞ്ഞു. തന്നോടൊപ്പം പ്രവര്‍ത്തിച്ച മുഴുവന്‍ ടീമിനും താരം നന്ദി അറിയിച്ചു.
 
ഇഷ്ടി എന്ന സംസ്‌കൃത ചിത്രത്തിനുശേഷം ജി പ്രഭ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൂടിയാണിത്. അവളാല്‍ എന്നാണ് സിനിമയുടെ പേരിന്റെ അര്‍ഥം.പത്തൊന്‍പതാം നൂറ്റാണ്ടിലെ നമ്പൂതിരി സ്ത്രീകള്‍ നേരിടേണ്ടി വന്ന ചൂഷണവും അവരുടെ പോരാട്ടങ്ങളും ഒക്കെയാണ് സിനിമ പറയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നെടുമുടി വേണു,ബാബു നമ്പൂതിരി, ദിനേശ് പണിക്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി ജോസഫ് ക്യാമറ കൈകാര്യം ചെയ്യുന്നു, ദേശീയ അവാര്‍ഡ് ജേതാവ് ബി ലെനിന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍