ആഴക്കടല്‍ മത്‌സ്യബന്ധനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നിത്തലയുടെ കൂടെ ഇപ്പോഴുള്ളവരും മുന്‍പുണ്ടായിരുന്നവരും ഇക്കാര്യത്തില്‍ ഗൂഢാലോചന നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ഗൂഢാലോചനയില്‍ ദല്ലാള്‍ എന്നറിയപ്പെടുന്നയാളും ഉള്‍പ്പെട്ടു - മുഖ്യമന്ത്രി ആരോപിച്ചു.
മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തെറ്റായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഒരു തെറ്റിദ്ധാരണ പരത്തിയാല്‍ അവര്‍ അതിനെ വികാരപരമായി എടുക്കും. അതായിരുന്നു ഈ ഗൂഢാലോചനയുടെ ലക്ഷ്യം. ദല്ലാള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആള്‍ ഇതില്‍ ഇടപെട്ടു എന്നാണ് കേള്‍ക്കുന്നത്. ഒരു ഗൂഢപദ്ധതി തയ്യാറാക്കി മുന്നോട്ടുപോവുകയായിരുന്നു.