മലൈക്കോട്ടൈ വാലിബന് ശേഷം ആന്റണി വര്‍ഗീസിനെ നായകനാക്കി ഒരു സിനിമ, നടന്റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപനം, വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 11 ഒക്‌ടോബര്‍ 2023 (13:09 IST)
യുവനടന്‍ ആന്റണി വര്‍ഗീസ് ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ പുതുചിത്രം പ്രഖ്യാപിച്ച് നടന്‍.മലൈക്കോട്ടൈ വാലിബന്‍ സിനിമയ്ക്ക് ശേഷം ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് ആണ് ചിത്രം ഒരുക്കുന്നത്. ഇവര്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. പരസ്യ സംവിധായകന്‍ ഗോവിന്ദ് വിഷ്ണുവാണ് ആന്റണി വര്‍ഗീസിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നത്.
ഗോവിന്ദും ദീപുരാജീവനും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. അതേസമയം സിനിമയ്ക്ക് പേരിട്ടിട്ടില്ല.ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്, സെഞ്ചുറി ഫിലിംസ് എന്നീ ബാനറുകളില്‍ ഷിബു ബേബി ജോണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. 
 
ചിത്രീകരണം മലൈക്കോട്ടൈ വാലിബന് ശേഷം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസ് ജനുവരി 25നാണ്.
 
ആര്‍ഡിഎക്‌സ്,ചാവേര്‍ തുടങ്ങിയ സിനിമകളാണ് ആന്റണി വര്‍ഗീസിന്റെതായി പുറത്തുവന്നത്.ആര്‍ഡിഎക്‌സിന്റെ നിര്‍മാതാക്കളായ സോഫിയ പോളിന്റെ വീക്കന്‍ഡ് ബ്ലോക്ക്ബസ്റ്ററിന്റെ ഏഴാമത്തെ പ്രൊഡക്ഷനിലും നായകനായി എത്തുന്നതും നടന്‍ തന്നെയാണ്. 
  
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article