‘കറന്‍സി’യുമായ് ജയസൂര്യ

Webdunia
PROPRO
പ്ലസ്‌ ടു തോറ്റതോടെ പഠനം ഉപേക്ഷിച്ച്‌ ജീവിക്കാന്‍ നിറങ്ങിയ കേശവ്‌ മേനോന്‍ എന്ന കേശുവിന്‍റെ കഥയാണ്‌ ‘കറന്‍സി’ പറയുന്നത്‌.

വെളുത്തു ചുവന്ന മുഖവുമായല്ല ജയസൂര്യ ഇക്കുറി നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. തലമുടി പറ്റെ വെട്ടിയ, കറുത്തിരുണ്ട രൂപമാണ്‌ കേശുവിന്‍റേത്‌. ഫോട്ടോസ്‌റ്റാറ്റ്‌ കടയിലെ ജീവനക്കാരനാണ്‌ കേശു.

ഡാനി ഡിസൂസ എന്ന കഥാപാത്രത്തെയാണ്‌ മുകേഷ്‌ അവതരിപ്പിക്കുന്നത്‌. കേശുവിന്‍റെ ജീവിതം മാറ്റിമറിക്കുന്നത്‌ ഇയാളാണ്‌. ഇരുട്ട്‌ എന്ന കഥാപാത്രത്തെ കലാഭവന്‍ മണി അവതരിപ്പിക്കുന്നു.

‘മുല്ല’യിലൂടെ ദിലീപിന്‍റെ നായികയായി അവതരിച്ച മീര നന്ദന്‍ ആണ്‌ സിനിമയിലെ നായിക. കാശ്‌മീരില്‍ ജനിച്ച റോസ്‌ എന്ന സുന്ദരിയെയാണ്‌ മീര സിനിമയില്‍ അവതരിപ്പിക്കുന്നത്‌. കാശ്‌മീര്‍ കാണാന്‍ പോകുക എന്നതാണ്‌ റോസിന്‍റെ ഏറ്റവും വലിയ ആഗ്രഹം.

തീര്‍ത്തും പുതിയ രീതയില്‍ ചിത്രീകരിക്കുന്ന മുഴുനീള വിനോദ ചിത്രമായിരിക്കും ‘കറന്‍സി’ എന്ന്‌ സംവിധായകന്‍ സ്വാതി ഭാസ്‌കര്‍ പറയുന്നു. നവംബറില്‍ സിനിമ തിയേറ്ററില്‍ എത്തും.