തിന്മകള്ക്ക് എതിരെ സുരേഷ് ഗോപി വീണ്ടും ആയുധം കൈയ്യിലെടുക്കുന്നു. രാഷ്ട്രീയക്കാരനായ സിനിമാക്കാരന് എം എ നിഷാദ് ഒരുക്കുന്ന ആദ്യ കൊമേഴ്സ്യല്‍ ചിത്രമാണ് ‘ആയുധം’.
ആഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യും. കമലാഹാസന്റെ ‘ദശാവതാരം’ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിച്ച ടൈം ആഡ്സ് ആണ് ‘ആയുധം’ വിതരണം ചെയ്യുന്നത്.
രൂപേഷ് പോളിന്റെ ‘ലാപ്ടോപ്’ ബോക്സ് ഓഫീസില്‍ തകര്‍ന്ന സാഹചര്യത്തില്‍ ‘ആയുധ’ത്തിലൂടെ ഒരു തിരിച്ചുവരവാണ് സുരേഷ് ഗോപി പ്രതീക്ഷിക്കുന്നത്. ഭാരതിയാണ് ചിത്രത്തിലെ നായിക. പ്രമുഖ നടന് തിലകനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കാര്‍ത്തിക , മധു, മുരളി, ജഗതി, രാജന് പി ദേവ്, ബാല, കിരീടം ജോസ്, സിദ്ധിഖ്, സീമ, സുവര്‍ണ, ഊര്‍മ്മിള ഉണ്ണി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.