മമ്മൂട്ടിയോ മോഹന്‍ലാലോ? ആരാണ് കൊല്‍ക്കത്തയിലെ ഹൌറ ബ്രിഡ്ജിലൂടെ മിന്നുന്ന വേഗതയില്‍ ലോറിയോടിച്ചുപോയത്? മമ്മൂട്ടിയുമല്ല മോഹന്‍ലാലുമല്ല, മറ്റൊരു സൂപ്പര്‍താരമാണ്. സാക്ഷാല്‍ കുഞ്ചാക്കോ ബോബന്‍!
ഇതുവരെ കാര്‍ മാത്രം ഓടിക്കാന്‍ അറിയാമായിരുന്ന ചാക്കോച്ചന്‍ ബംഗാളില്‍ ലോറിയോടിക്കുകയോ? എന്തിനാണീ സാഹസം?
ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന 'ഭയ്യാ ഭയ്യാ' എന്ന ചിത്രത്തിനുവേണ്ടിയാണ് ചാക്കോച്ചന്‍ ഹൌറയിലൂടെ ലോറി പായിച്ചത്. ചിത്രത്തില്‍ ചാക്കോച്ചന്‍ മാത്രമല്ല, കൂട്ടിന് ബിജു മേനോനുമുണ്ട്.
ഓണത്തിന് തിയേറ്ററുകളിലെത്തുന്ന ഭയാ ഭയ്യാ ബെന്നി പി നായരമ്പലത്തിന്‍റെ തിരക്കഥയാണ്. ഇന്നസെന്‍റ് എം പി ഒരു ഗംഭീര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വേറെയുമുണ്ട് സവിശേഷത. ദേശീയ അവാര്‍ഡ് ജേതാക്കളായ സലിം കുമാറും സുരാജ് വെഞ്ഞാറമൂടും ഒന്നാന്തരം കോമഡി കഥാപാത്രങ്ങളായി എത്തുന്നു.
വ്യത്യസ്തമായ ഒരു കോമഡിച്ചിത്രത്തിനാണ് ഇത്തവണ ജോണി ആന്‍റണി ശ്രമിക്കുന്നത്. സി ഐ ഡി മൂസ പോലെ ഭയ്യാ ഭയ്യായും തരംഗം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം.