ഇളയദളപതി വിജയ്ക്ക് വലിയ ആഗ്രഹമായിരുന്നു മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത്. അത് സാധ്യമായി. മോഹന്‍ലാല്‍ - വിജയ് ജോഡിയുടെ ജില്ല മെഗാഹിറ്റായി. സൂപ്പര്‍താരം സൂര്യയ്ക്കും മോഹന്‍ലാലിനൊപ്പം ഒരു സിനിമ വലിയ ആഗ്രഹമാണ്. അത് സാധ്യമാകാന്‍ എത്രകാലം കാത്തിരിക്കണം എന്നറിയില്ല. എന്തായാലും സൂര്യയ്ക്ക് തന്‍റെ ചിത്രത്തില്‍ മറ്റൊരു മലയാളി സൂപ്പര്‍സ്റ്റാറിനെ കിട്ടിയിരിക്കുകയാണ്.
ജയറാമിനൊപ്പം അഭിനയിക്കാനുള്ള അവസരമാണ് സൂര്യയ്ക്ക് ലഭിച്ചിരിക്കുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന 'മാസ്' എന്ന ചിത്രത്തിലാണ് സൂര്യയും ജയറാമും ഒന്നിക്കുന്നത്. കുട്ടികള്‍ക്ക് ഏറെയിഷ്ടമാകുന്ന ഹൊറര്‍ കോമഡി ജോണറിലുള്ളതാണ് ഈ സിനിമ. ജയറാമിന് ഏറെ നിര്‍ണായകമായ ഒരു കഥാപാത്രത്തെയാണ് ഈ സിനിമയില്‍ ലഭിച്ചിരിക്കുന്നത്. നയന്‍ താരയും എമി ജാക്സനുമാണ് ചിത്രത്തിലെ നായികമാര്‍. (നയന്‍താരയുടെ ആദ്യനായകന്‍ ജയറാമായിരുന്നു എന്ന വസ്തുത ഇപ്പോള്‍ ഓര്‍ക്കുന്നത് കൌതുകമുള്ള കാര്യമാണ്).
കഴിഞ്ഞ വര്‍ഷം തുപ്പാക്കി എന്ന വിജയ് ചിത്രത്തിലും ജയറാം മികച്ച ഒരു വേഷത്തില്‍ എത്തിയിരുന്നു. വെങ്കട് പ്രഭുവിന്‍റെ സരോജ എന്ന ഹിറ്റ് ചിത്രത്തിലെ വില്ലന്‍ ജയറാമായിരുന്നു. എന്തായാലും മാസില്‍ ജയറാം വില്ലനല്ല എന്നാണ് അറിയാന്‍ കഴിയുന്നത്.
ഇപ്പോള്‍ ഉത്തമവില്ലന്‍ എന്ന ചിത്രത്തില്‍ കമല്‍ഹാസനൊപ്പം ഒരു സുപ്രധാന കഥാപാത്രത്തെ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ജയറാം.