സുരേഷ്ഗോപി കിണറ്റില്‍ വീഴും !

Webdunia
ശനി, 26 ജൂലൈ 2014 (12:57 IST)
സുരേഷ്ഗോപി കിണറ്റില്‍ വീഴും. ഫയര്‍ഫോഴ്സും പൊലീസും പാഞ്ഞെത്തും. കിണറ്റില്‍ നിന്ന് പുറത്തെടുക്കാന്‍ കഴിയാതെ വരുമ്പോള്‍ സമാന്തരമായി കുഴികള്‍ കുഴിക്കും. എന്നിട്ട് 'മാളൂട്ടി' സ്റ്റൈലില്‍ പുറത്തെടുക്കും!

ഇതൊരു കഥയാണ്. സുരേഷ്ഗോപി നായകനാകുന്ന പുതിയ ചിത്രം 'മാളൂട്ടി സാബു'വിന്‍റെ കഥ. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് സുരേഷ്ഗോപി അഭിനയിക്കുന്നത്. മാളൂട്ടി സാബുവും അബ്കാരിയായ ശരവണനും.

മദ്യപാനിയായ സാബു കിണറ്റില്‍ വീഴുന്നതും രക്ഷിക്കുന്നതുമൊക്കെ വിശദമായി തന്നെ ചിത്രീകരിക്കുന്നുണ്ട്. ബാബു ജനാര്‍ദ്ദനനാണ് ചിത്രത്തിന്‍റെ തിരക്കഥ.

ജോയ് മാത്യു, സുധീര്‍ കരമന, ലെന തുടങ്ങിയവരും ഈ ചിത്രത്തിലെ താരങ്ങളാണ്‍. ആലപ്പുഴ, കമ്പം, തേനി തുടങ്ങിയ പ്രദേശങ്ങളില്‍ ചിത്രീകരിക്കും.