മലയാളത്തിലെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങള്‍ ഫഹദ് ഫാസില്‍ വേണ്ടെന്നുവച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയ ഒന്നാണ്. സിദ്ദിക്കിന്‍റെയും ജോഷിയുടെയും സിനിമകള്‍ ഫഹദ് ഉപേക്ഷിക്കുകയായിരുന്നു.
ഫഹദ് ആ സിനിമ വേണ്ടെന്നുവച്ചപ്പോള്‍ തനിക്ക് നഷ്ടമായത് ഒരു വര്‍ഷമാണെന്ന് സിദ്ദിക്ക് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്തായാലും ഫഹദിന്‍റെ അടുത്ത പ്രൊജക്ട് ഒരു തമിഴ് സിനിമയാണ്.
‘തനി ഒരുവന്‍’ എന്ന മെഗാഹിറ്റ് സിനിമയൊരുക്കിയ മോഹന്‍ രാജ ഒരുക്കുന്ന സിനിമയില്‍ വില്ലനായാണ് ഫഹദ് എത്തുന്നത്. ശിവ കാര്‍ത്തികേയനാണ് ആ സിനിമയില്‍ നായകന്‍.
“ഞാന്‍ ഇതുവരെ ചെയ്യാത്ത എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ഒരു തമിഴ് ചിത്രം വരുന്നത്. മോഹന്‍രാജ എനിക്ക് കാര്യങ്ങളെല്ലാം വളരെ വിശദീകരിച്ചുതന്നു. എന്നെ ബോധ്യപ്പെടുത്തി” - ഫഹദ് പറയുന്നു.
ഭാഷയുടെ കാര്യത്തിലെ വ്യത്യാസം കാര്യമാക്കുന്നില്ലെന്നും വികാരത്തിനാണ് പ്രാധാന്യമെന്നും ഫഹദ് തിരിച്ചറിയുമ്പോള്‍ ഒരു മികച്ച ഫഹദ് സിനിമ തമിഴിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.