‘പാണ്ഡ്യനാട്’ വിശാലിന്‍റെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ത്തി. ഇപ്പോള്‍ സുശീന്ദ്രന്‍ വീണ്ടും വിശാലിനെ നായകനാക്കി ഒരു പടം പ്ലാന്‍ ചെയ്യുകയാണ്. ‘കാവല്‍ കൂട്ടം’ എന്നാണ് ചിത്രത്തിന് ആദ്യം പേര് ആലോചിച്ചതെങ്കിലും ഇപ്പോള്‍ അത് മാറ്റിയിരിക്കുന്നു. ‘പായും പുലി’ എന്നാണ് പുതിയ പേര്.
‘പുലി’ എന്ന പേരില്‍ ഇപ്പോള്‍ വിജയ് ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനെയും മറികടക്കുന്ന സിനിമയ്ക്കാണ് സുശീന്ദ്രനും വിശാലും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മധുര പശ്ചാത്തലത്തിലുള്ള സിനിമയില്‍ കാജല്‍ അഗര്‍വാള്‍ ആണ് നായിക.
ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് വിശാല്‍ ഈ സിനിമയില്‍ വേഷമിടുന്നത്. ഡി ഇമ്മാന്‍ ആണ് സംഗീതം.
രജനീകാന്തിന്‍റെ മുന്‍കാല മെഗാഹിറ്റുകളില്‍ ഒന്നിന് ‘പായും പുലി’ എന്നായിരുന്നു പേര്.