എം ജെ രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന പിന്നെയും താരസമൃദ്ധമാണ്. നെടുമുടി വേണു, ഇന്ദ്രന്‍സ്, കെ പി എ സി ലളിത, വിജയരാഘവന്‍, രവി വള്ളത്തോള്‍, കരമന സുധീര്‍, സൃന്ദ, നന്ദു തുടങ്ങിയവര്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
മമ്മൂട്ടി ഉള്‍പ്പടെ മലയാളത്തിലെ വ്യഖ്യാതരായ അഭിനേതാക്കള്‍ക്ക് അന്താരാഷ്ട്രപ്രശസ്തി നേടിക്കൊടുത്ത സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. ദിലീപിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് ഒരു സുവര്‍ണാവസരമാണെന്നുതന്നെ പറയാം. മതിലുകള്‍ പോലെ, വിധേയന്‍ പോലെ ദിലീപിന് ഒരു ക്ലാസിക് ചിത്രമായിരിക്കും ‘പിന്നെയും’ എന്ന് നിസംശയം പറയാം.