വിക്രം എന്‍റെ ചിത്രത്തിലെ നായകന്‍ അല്ല: കെ മധു

Webdunia
തിങ്കള്‍, 10 മാര്‍ച്ച് 2014 (14:50 IST)
PRO
സംവിധായകന്‍ കെ മധു വീണ്ടും ഒരു തമിഴ് ചിത്രം ഒരുക്കുന്നു എന്നും വിക്രം ആ സിനിമയില്‍ നായകനാകുന്നു എന്നും ‘തലൈപ്പു സെയ്തികള്‍’ എന്ന് പടത്തിന് പേരിട്ടതായും ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കെ മധു അത് നിഷേധിച്ചിരിക്കുകയാണ്.

“ഞാന്‍ വിക്രമിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നില്ല. ഇതു സംബന്ധിച്ചു വന്ന വാര്‍ത്തകള്‍ തെറ്റാണ്” - കെ മധു വ്യക്തമാക്കി.

ഇപ്പോള്‍ സി ബി ഐ സീരീസിലെ അഞ്ചാം സിനിമയുടെ പണിപ്പുരയിലാണ് കെ മധു. എസ് എന്‍ സ്വാമി എഴുതുന്ന ഈ സിനിമയിലെ നായകന്‍ സുരേഷ്ഗോപിയാണ്.

‘മൌനം സമ്മതം’ എന്ന തമിഴ് ചിത്രം കെ മധു സംവിധാനം ചെയ്തതാണ്. മമ്മൂട്ടി ആയിരുന്നു ആ ചിത്രത്തില്‍ നായകന്‍.