ലെന ബോളിവുഡില്‍, അക്ഷയ്കുമാര്‍ നായകന്‍!

Webdunia
വ്യാഴം, 19 മാര്‍ച്ച് 2015 (18:50 IST)
മലയാളിതാരം ലെന ആദ്യമായി അഭിനയിക്കുന്ന ഹിന്ദിച്ചിത്രത്തിന് ‘എയര്‍ ലിഫ്റ്റ്’ എന്ന് പേരിട്ടു. അക്ഷയ്കുമാറാണ് ചിത്രത്തിലെ നായകന്‍.
 
രാജാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം കുവൈത്ത് - ഇറാഖ് യുദ്ധകാലമാണ് പശ്ചാത്തലമാക്കുന്നത്. യുദ്ധകാലത്ത് അവിടങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ രക്ഷിക്കുന്ന യുവാവിന്‍റെ വേഷത്തിലാണ് അക്ഷയ്കുമാര്‍ വേഷമിടുന്നത്.
 
ചിത്രത്തില്‍ ലെനയുടെ കഥാപാത്രത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.