മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ‘ലൂസിഫര്‍’ എന്നൊരു സിനിമ സംവിധായകന്‍ രാജേഷ് പിള്ള ചെയ്യാനിരുന്നതാണ്. എന്നാല്‍ അത് സംഭവിക്കുന്നതിന് മുമ്പ് രാജേഷ് പിള്ള ഈ ലോകത്തുനിന്ന് യാത്രയായി.
എന്നാല്‍ മോഹന്‍ലാലും മുരളി ഗോപിയും ആ പ്രൊജക്ട് ഉപേക്ഷിച്ചിട്ടില്ല. ആ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കുന്നതിന്‍റെ തിരക്കിലാണ് ഇപ്പോല്‍ മുരളി ഗോപി. ആരായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ബിഗ് ബജറ്റില്‍ ആലോചിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ്. മോഹന്‍ലാലിന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ ഒരു കഥാപാത്രത്തെയാണ് മുരളി ഗോപി സൃഷ്ടിക്കുന്നതെന്നാണ് അണിയറ സംസാരം.
ലൂസിഫര്‍ എന്നായിരിക്കില്ല ചിത്രത്തിന് പേരെന്നാണ് റിപ്പോര്‍ട്ടുകള്‍.