ആദ്യാവസാനം മുതൽ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ 'ലെൻസ്' എത്തുന്നു!

Webdunia
ശനി, 4 ജൂണ്‍ 2016 (16:03 IST)
ആദ്യാവസാനം വരെ പ്രേക്ഷകരെ ആകാംഷയിൽ നിർത്തുന്ന 'ലെൻസ്' എന്ന സിനിമ കാണണമെന്ന് സംവിധായകൻ. ജയപ്രകാശ് രാധാകൃഷ്ണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 17ന് തീയേറ്ററുകൾ എത്തും. ലാല്‍ ജോസിന്റെ എല്‍ ജെ ഫിലിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.
 
ഫെയ്സ്ബുക്കിലൂടെയാണ് ലാൽജോസ് ഇക്കാര്യം അറിയിച്ചത്. താൻ ഈ സിനിമ കണ്ടുവെന്നും ഈ സിനിമ തന്നെ സ്പർശിച്ചുവെന്നും ലാൽ ജോസ് പറയുന്നു. താര സാന്നിധ്യമില്ല എന്ന കാരണത്താല്‍ ഈ ചിത്രം ശ്രദ്ധിക്കപ്പെടാതെ പോകരുതെന്ന് ലാല്‍ ജോസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
 
ഇത് ഒരു സസ്പെൻസ് സ്വഭാവമുള്ള സിനിമയാണ്. ആദ്യാവസാനം ആകാംഷ നിലനിർത്തുന്ന സിനിമ. ആദ്യ ദിവസത്തിൽ തന്നെ സിനിമ കാണുക. നിങ്ങൾ അനുവദിച്ചാൽ മാത്രമേ ചിത്രം കൂടുതൽ തീയേറ്ററുകളിലേക്ക് എത്തിക്കാൻ കഴിയുകയുള്ളു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article